Connect with us

Education

രാജ്യത്തെ മികച്ച സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ എം ജി ആറാംസ്ഥാനത്ത്

Published

|

Last Updated

കോട്ടയം: രാജ്യത്തെ മികച്ച സര്‍ക്കാര്‍ സര്‍വകലാശാലകളെ കണ്ടെത്താന്‍ ഇന്ത്യടുഡേ-എം ഡി ആര്‍ എ. നടത്തിയ റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വലാശാല ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു.

2018ല്‍ പതിനൊന്നാം സ്ഥാനത്തായിരുന്ന എം ജി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പേറ്റന്റുകള്‍ ഫയല്‍ ചെയ്ത സര്‍വകലാശാലകളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി. അക്കാദമികഗവേഷണ മികവിന്റെ പോയിന്റ് നിലയില്‍ രണ്ടാംസ്ഥാനത്താണ് എം ജി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയാണ് ഒന്നാംസ്ഥാനത്ത്.

മികച്ച സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയാണ് ഒന്നാംസ്ഥാനത്ത്. കുസാറ്റ് ഒമ്പതാംസ്ഥാനത്തെത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ 34ാം സ്ഥാനത്തുനിന്ന് ഈ വര്‍ഷം 30ാം സ്ഥാനത്തേക്ക് എം ജി ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയ “ചാന്‍സലേഴ്സ് അവാര്‍ഡ്” 2015-16ലും 2017-18 ലും എം ജി നേടിയിട്ടുണ്ട്.

Latest