മുസാഫര്‍പൂരിലെ കുട്ടികളുടെ മരണം: കേന്ദ്ര, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

Posted on: June 24, 2019 6:22 pm | Last updated: June 24, 2019 at 7:35 pm

മുസാഫര്‍പൂര്‍: മസ്തിഷ്‌ക ജ്വരം ബാധിച്ച് മുസാഫര്‍പൂരില്‍ 130ല്‍ അധികം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ട്യക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. മുസാഫര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് കാണിച്ച് നല്‍കിയ പരാതി പ്രകാരമാണ് കോടതി അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.

സാമൂഹിക പ്രവര്‍ത്തകയായ തമന്ന ഹാഷിമിയാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പിടിപ്പുകേടാണ് രോഗം പടരാന്‍ കാരണമാകുന്നതെന്ന് കാണിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ അടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.