പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

Posted on: June 23, 2019 12:38 pm | Last updated: June 23, 2019 at 12:38 pm


തിരുവനന്തപുരം: ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം, അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം.

ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ഈ മാസം 24ന് രാവിലെ 10 മണി മുതൽ ഹാജരാകണം. 25ന് വൈകീട്ട് നാലിന് മുമ്പ് സ്ഥിരപ്രവേശനം നേടണം. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും, സ്‌പോർട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ ജില്ലയിൽ മാറ്റത്തിന് അപേക്ഷിക്കാനുള്ള ഒഴിവും തുടർ നിർദേശങ്ങളും 27ന് രാവിലെ പത്തിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.