പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രത്യേക സംഘം അന്വേഷിക്കും

Posted on: June 22, 2019 10:47 pm | Last updated: June 23, 2019 at 11:01 am

കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. വി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് പ്രത്യേക സംഘം അന്വേഷിക്കുക.

കെട്ടിടത്തിന് അനുമതി നിഷേധിച്ചതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷക്കും മറ്റ് അധികൃതര്‍ക്കും വീഴ്ച പറ്റിയതായി സി പി എം നേതാവ് പി ജയരാജന്‍ പാര്‍ട്ടിയുടെ വിശദീകരണ പൊതു യോഗത്തില്‍ സമ്മതിച്ചിരുന്നു.