ശക്തമായ കാറ്റ്; പുതിയാപ്പ തുറമുഖത്തെ അഞ്ചു ബോട്ടുകള്‍ തകര്‍ന്നു

Posted on: June 22, 2019 6:13 pm | Last updated: June 22, 2019 at 8:17 pm

കോഴിക്കോട്: തീരപ്രദേശങ്ങളില്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കാറ്റില്‍ പുതിയാപ്പ തുറമുഖത്തെ അഞ്ച് ബോട്ടുകള്‍ തകര്‍ന്നു. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടലില്‍ നങ്കൂരമിട്ടിരുന്ന പുതിയാപ്പ പ്രവിയുടെ ചൈതന്യ മോള്‍, മാധവന്റെ മഞ്ജുഷ, ബാബുവിന്റെ സമുദ്ര, പ്രേമന്റ് അരുള്‍ദേവി, പ്രമോദിന്റെ ലക്ഷ്മിദേവി എന്നീ ബോട്ടുകളാണ് തകര്‍ന്നത്. ലക്ഷങ്ങളുടെ നാശം കണക്കാക്കുന്നു.

ബോട്ടിനകത്തേക്ക് ഉപ്പുവെള്ളം അടിച്ചുകയറിയത് തകര്‍ച്ചക്ക് ആക്കം കൂട്ടി. തുറമുഖത്തെ മത്സ്യം ഉണക്കുന്ന ഷെഡും തകര്‍ന്നിട്ടുണ്ട്. ഫിഷറീസ് അധികൃതര്‍ സ്ഥലം സ്ന്ദര്‍ശിച്ച് പരിശോധന നടത്തി.