ഇന്ത്യ ഏറ്റവും മികച്ച ബാറ്റിംഗ് ഫോമിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ ടോസ് ലഭിക്കാനായിരിക്കും കോലി ആഗ്രഹിക്കുക. വലിയ ടോട്ടല്‍ നേടുക എന്ന ലക്ഷ്യം മനസിലുണ്ടാകും. നാലാം നമ്പറില്‍ ആര് ഇറങ്ങും എന്നതും ഏറെ താത്പര്യത്തോടെ ഉറ്റുനോക്കുന്നു.
ലോകേഷ് രാഹുല്‍ ഓപണറുടെ റോളില്‍ തിളങ്ങിയ സ്ഥിതിക്ക് മറ്റൊരു ഓപ്ഷനായിരിക്കും പരിഗണന. ഇന്ത്യ ആദ്യ ബാറ്റ് ചെയ്യണമെന്നായിരിക്കും ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിക്കുക. അഫ്ഗാനിസ്ഥാന്റെ ബൗളര്‍മാരില്‍ ചിലര്‍ക്ക് ഇന്ത്യന്‍ താരങ്ങളെ നേരിട്ട് പരിചയമുണ്ട്. അത് മുതലെടുക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍ മത്സരം കൂടുതല്‍ ആവേശകരമാകും.