യുവാവ് അയല്‍ക്കാരന്റെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍

Posted on: June 22, 2019 11:22 am | Last updated: June 22, 2019 at 4:37 pm

കൊച്ചി: പോത്താനിക്കാട് യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപിളളില്‍ പ്രസാദ് (45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസിയായ പോത്താനിക്കാട് കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസിലാണ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് എയര്‍ഗണ്‍ തകര്‍ന്ന നിലയില്‍ കാണപെട്ടു. സംഭവസ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങുണ്ടെന്ന് പോലീസ് പറഞ്ഞു