കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ ജയിലിലും റെയ്ഡ്; ആയുധങ്ങളും മൊബൈല്‍ ഫോണുകളുംപിടിച്ചെടുത്തു

Posted on: June 22, 2019 9:29 am | Last updated: June 22, 2019 at 4:11 pm


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തൃശൂര്‍ വിയ്യൂര്‍ ജയിലിലും നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തികള്‍, മൂന്ന് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തതായും സൂചനയുണ്ട്. സിം കാര്‍ഡുകള്‍ പോലീസിനു കൈമാറിയിട്ടുണ്ട്. തടവുകാര്‍ ആരൊക്കെയെ വിളിച്ചുവെന്ന് പോലീസ് പരിശോധിക്കും. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് തടവുകാര്‍ പിരിവിട്ട് ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു ഇതിന് പിറകെയാണ് റെയ്ഡ്.

തൃശൂര്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടിപി വധക്കേസ് പ്രതി ഷാഫിയില്‍നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെട്ടുത്തു. നാല് ഫോണുകള്‍ കണ്ടെടുത്തതില്‍ രണ്ടെണ്ണം ഷാഫിയുടേതാണ്. ജയിലില്‍ ഷാഫി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി നേരത്തേയും പരാതികളുണ്ടായിരുന്നു