ബിനോയിയെ കണ്ടെത്താനാകാതെ മുംബൈ പോലീസ്; മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടങ്ങി

Posted on: June 21, 2019 10:16 am | Last updated: June 21, 2019 at 1:47 pm

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ മുംബൈ പോലീസ് തിരയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ് ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. അതേസമയം ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് മുംബൈ പോലീസെന്നാണറിയുന്നത്. അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയിയുടെ ശ്രമം തുടങ്ങിയത്. ഇന്ന് തന്നെ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന.

അതേ സമയം ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ട് ഫോണുകളും ഓഫാക്കിവെച്ചിരിക്കുകയാണ്. യുവതി നല്‍കിയ ഫോട്ടോകളും കോള്‍ റെക്കോര്‍ഡും വീഡിയോകളുമടക്കം ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബൈയില്‍ തുടരുകയാണ്. യുവതിയോടൊപ്പം ബാന്ദ്ര വെസ്റ്റില്‍ ബിനോയ് വാടകക്ക് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ മുംബൈ പൊലീസിന് ലഭിച്ചിട്ടുണ്ട്.മുംബൈയിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.