Connect with us

Techno

ജനപ്രിയ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലങ്കില്‍ പണം തിരിച്ചു നല്‍കും

Published

|

Last Updated

ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിന്റെ ഭാഗമായി നിരോധനമേര്‍പ്പെടുത്തിയ ഹുവാവെയെ ചുറ്റിപറ്റി ധാരാളം തെറ്റായ വിവരങ്ങളും, ആശങ്കകളും നിലനിന്നിരുന്നു. ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ നിലവിലെ ഹുവാവെ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കുമോ എന്നതാണ് ഉപഭോക്താക്കളില്‍ നിന്നുള്ള ഏറ്റവും വലിയ ആശങ്ക.

എന്നാലിപ്പോള്‍ ഞങ്ങളില്‍ നിന്ന് വാങ്ങിച്ച നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകളോ ഫേസ്ബുക് ഉടമസ്ഥതയിലുള്ള ആപ്ലികേഷനുകളോ പ്രവര്‍ത്തിക്കുന്നില്ലങ്കില്‍ പണം തിരിച്ചു നല്‍കുമെന്നാണ് ഫിലിപ്പീന്‍സിലെ 30 ഹുവാവേ ഫോണ്‍ റീട്ടെയിലര്‍മാരുടെയും ഡീലര്‍മാരുടെയും ഒരു സംഘം പറയുന്നത്. പുതിയ പി 30 പ്രോ, പി 20 ലൈറ്റ് തുടങ്ങിയ ഫോണുകളില്‍ ഗൂഗിള്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ ഉറപ്പു നല്‍കുന്നു. ഇല്ലങ്കില്‍ അവര്‍ക്ക് പണം തിരികെ നല്‍കും. 2019 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ അവരില്‍ നിന്ന് വാങ്ങുന്ന ഫോണുകള്‍ക്കാണ് ഇത് ബാധകമാവുക. പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു പ്രസ്താവന.

Huawei P30 Pro, Huawei P30, Huawei P30 Lite, Huawei Mate 20 Pro, Huawei Mate 20, Porsche Design Huawei Mate 20 RS തുടങ്ങി ഇരുപത്തിയഞ്ചോളം മോഡലുകള്‍ “”രണ്ട് വര്‍ഷത്തെ Google ആപ്ലിക്കേഷനുകള്‍”” എന്ന പ്രൊമോഷന് യോഗ്യമാണെന്നാണ് റിപോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest