അത്യുന്നതങ്ങളിൽ കോലി; “എല്ലാവര്‍ക്കും നന്ദി”

Posted on: June 20, 2019 12:46 pm | Last updated: June 20, 2019 at 12:46 pm

മാഞ്ചസ്റ്റര്‍: ക്രിക്കറ്റിൽ റെക്കോര്‍ഡുകള്‍ തകര്‍ക്കുക ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പുതുമയുള്ള കാര്യമല്ല. ഇതാ ഇപ്പോൾ ക്രിക്കറ്റിന് പുറത്തും കോലി ഉയരങ്ങൾ കീഴടക്കിയിരിക്കുന്നു. ട്വിറ്ററില്‍ മൂന്ന് കോടി ഫോളോവേഴ്സിനെ നേടിയാണ് കോലി അത്യുന്നതിയിലെത്തിയത്. ഈ നേട്ടമല്ല പക്ഷേ, ഇപ്പോൾ ചർച്ചയാകുന്നത്- ആ സന്തോഷ വാർത്ത അറിയിക്കാൻ കോലി തിരഞ്ഞെടുത്ത മാർഗമാണ്.

ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ധോണി സിക്സറടിക്കുന്നത് കണ്ട് അമ്പരപ്പോടെ വാപൊളിച്ചു നില്‍ക്കുന്ന തന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് കോലി ട്വിറ്ററിൽ മൂന്ന് കോടി ഫോളോവേഴ്സ് ആയ കാര്യം പങ്കുവെച്ചത്. ഈ നേട്ടത്തിലെത്താന്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണെന്നും കോലി ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലായി കോലിക്ക് ഇപ്പോൾ പത്ത് കോടിയിലേറെ ഫോളോവേഴ്സുണ്ട്.