കോപന്‍ഹേഗന്‍ അത്ലറ്റിക് ഗെയിംസ്; ലോംഗ് ജംപില്‍ സ്വര്‍ണവുമായി മലയാളി താരം മുരളി ശ്രീശങ്കര്‍

Posted on: June 19, 2019 11:38 pm | Last updated: June 19, 2019 at 11:38 pm

കോപന്‍ ഹേഗന്‍: ഡെന്മാര്‍ക്കില്‍ നടക്കുന്ന കോപന്‍ഹേഗന്‍ അത്ലറ്റിക് ഗെയിംസില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ലോംഗ് ജംപില്‍ സ്വര്‍ണം നേടി. 7.93 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ തന്റെ സീസണിലെ മികച്ച സമയത്തിനൊപ്പം എത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ അവസരത്തില്‍ തന്നെ 7.93 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്. തുടന്ന് 7.89 മീറ്റര്‍, 7.88 മീറ്റര്‍, 7.61 മീറ്റര്‍ എന്നിങ്ങനെയാണ് ചാടിയത്.