മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത് ബാലന് ക്രൂരമര്‍ദനം

Posted on: June 19, 2019 4:04 pm | Last updated: June 19, 2019 at 8:44 pm

വാര്‍ധ: മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരന് ഉയര്‍ന്ന ജാതിക്കാരുടെ ക്രൂരമര്‍ദനം. ആള്‍കൂട്ടം ബാലനെ ക്രൂരമായി മര്‍ദിച്ച ശേഷം ചുുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി പൊള്ളിക്കുകയും ചെയ്തതായാണ് പരാതി. വാര്‍ധക്കടുത്തെ ആര്‍വിയിലാണ് സംഭവം. അമോല്‍ ധോറെ എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്.

ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ കുട്ടിയെ മോഷണകുറ്റം ആരോപിച്ചാണ് അക്രമിച്ചത്. ക്ഷത്രത്തില്‍ ബാലനെ കണ്ട പരിസരവാസികള്‍ ഓടിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാണയങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാരോപിച്ച് മര്‍ദനം തുടങ്ങി. കൈകാലുകള്‍ ബന്ധിച്ച് വിവസ്ത്രനാക്കി ചുട്ടു പൊള്ളുന്ന ഇഷ്ടികയില്‍ ബലം പ്രയോഗിച്ച് ഇരുത്തിച്ചതിനാല്‍ ബാലന്റെ പിന്‍ഭാഗം മുഴുവനായി പൊള്ളിയ അവസ്ഥയിലാണ്.

വെള്ളം കുടിക്കാനാണ് കയറിയതെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നതായും അക്രമികള്‍ മദ്യപിച്ചിരുന്നതായും കുട്ടി പോലീസിന് മൊഴി നല്‍കി. അക്രമം തടയാനെത്തിയ കുട്ടിയുടെ അച്ചനും അമ്മക്കും നേരെയും മര്‍ദന ശ്രമുണ്ടായി.

സംഭവത്തില്‍ എസ് സി, എസ് ടി അട്രോസിറ്റി ആക്റ്റ് പ്രകാരവും പോക്സോ പ്രകാരവും പോലീസ് കേസെടുത്തു. സംസ്ഥാന ബാലവാകശ കമ്മീഷിനും അന്വേഷണം ആരംഭിച്ചു.