ചെറു വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് പീഡനം: കോടീശ്വരന് ഏഴ് വര്‍ഷം തടവ്

Posted on: June 19, 2019 3:40 pm | Last updated: June 19, 2019 at 3:40 pm

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വകാര്യ വിമാനത്തില്‍ വച്ച് പീഡിപ്പിച്ച ബിസിനസുകാരന് ഏഴ് വര്‍ഷം തടവ്. ന്യൂ ജഴ്‌സി സ്വദേശി സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ എന്ന 53 കാരനെയാണ് ഫെഡറല്‍ കോടതി ഏഴ് വര്‍ഷം തടവിനു ശിക്ഷിച്ചത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു.

വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
2017ലാണ് കേസിന് ആസ്പദമായ സംഭവം.

സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്‌സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനടെയായായിരുന്നു ആദ്യം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം.
പിന്നീടും നിരവധി തവണ പീഡനം നടന്നതായി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലുണ്ടായിരുന്നു.