Connect with us

Kerala

കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയുടെ ആത്മഹത്യ;അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും:മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരില്‍ പ്രവാസി വ്യവസായിയായ കണ്‍വന്‍ഷന്‍ സെന്ററര്‍ ഉടമ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കണ്‍വെന്‍ഷന്‍ സെന്ററിന് അന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തത്തിന്റെ കാരണം അന്വേഷിക്കും . ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ മോശം പ്രതിച്ഛായുണ്ടാക്കുമെന്ന് മന്ത്രി എസി മൊയ്തീനും നിയമസഭയില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് നഗരകാര്യ റീജ്യണല്‍ ഡയറക്ടര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.അതേ സമയം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കന്‍വെന്‍ഷന്‍ സെന്ററിന് അന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മരിച്ച സാജന്റെ ഭാര്യ ബീന പറഞ്ഞു. സ്ഥാപനത്തിന് അനുമതി നല്‍കില്ലെന്ന് വാശിയിലായിരുന്നു നഗരസഭയെന്നും ഇവര്‍ ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന ആളായിരുന്നിട്ടുകൂടി ചെയര്‍പേഴ്‌സണ്‍ സഹകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പി ജയാരാജനുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഒന്നും നടന്നില്ലെന്നും ബീന മാധ്യമങ്ങളോട് പറഞ്ഞു. ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയായ കോറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
.

Latest