Connect with us

Education

എം ജി: പി ജി  സപ്ലിമെന്ററി അലോട്ട്മെന്റിന് 29 മുതല്‍ അപേക്ഷിക്കാം

Published

|

Last Updated

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഏകജാലകം വഴി പി ജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്നുവരെ ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ അപേക്ഷകര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.

ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുക്കാം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന നമ്പരായിരിക്കും.

ലോഗിന്‍ ചെയ്തശേഷം അപേക്ഷകന് നേരത്തെ നല്‍കിയ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം. പുതുതായി ഓപ്ഷനുകള്‍ നല്‍കാം. മുമ്പ് അപേക്ഷ നല്‍കാത്തവര്‍ക്ക് പുതുതായി ഫീസടച്ച് സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.

വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ജൂണ്‍ 29ന് പ്രസിദ്ധീകരിക്കും.
മുന്‍ അലോട്ട്മെന്റുകളിലും മാനേജ്മെന്റ്/കമ്മ്യൂണിറ്റി മെറിറ്റ്/സ്പോര്‍ട്സ്/കള്‍ച്ചറല്‍ പി.ഡി. ക്വാട്ടകളിലേക്ക് സ്ഥിരപ്രവേശനം നേടിയവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വീണ്ടും ഓപ്ഷനുകള്‍ നല്‍കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി അലോട്മെന്റ് ലഭിക്കുന്ന ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.

Latest