മറുപടിയില്ലാത്ത നാലു ഗോളുകള്‍; കോപ്പയില്‍ ജപ്പാനെ മുക്കി ചിലി

Posted on: June 18, 2019 8:21 am | Last updated: June 18, 2019 at 12:23 pm

സാവോ പോളോ: കോപ്പ അമേരിക്കന്‍ ഫുട്‌ബോളില്‍ ഏഷ്യന്‍ അതിഥികളായ ജപ്പാന്റെ വല നാലുതവണ കുലുക്കി ചിലി. കിണഞ്ഞു ശ്രമിച്ചിട്ടും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ജപ്പാനു കഴിഞ്ഞില്ല. എഡ്വേഡ് വര്‍ഗസ് ഇരട്ട ഗോളുകള്‍ക്ക് ഉടമയായി.

കളിയുടെ 41ാം മിനുട്ടില്‍ എറിക് പുല്‍ഗറിലൂടെയാണ് ചിലിയുടെ ആദ്യ ഗോള്‍ പിറന്നത് (1-0). രണ്ടാം പകുതിയുടെ ഒമ്പതാം മിനുട്ടില്‍ എഡ്വേഡ് വര്‍ഗസ് ടീമിന്റെ ലീഡുയര്‍ത്തി (2-0). കളിയവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ, അലക്‌സി സാഞ്ചസും പുല്‍ഗറും തുടരെ ഗോളുകള്‍ നേടി (4-0).