വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ജര്‍മനി പ്രീ ക്വാര്‍ട്ടറില്‍

Posted on: June 18, 2019 10:09 am | Last updated: June 18, 2019 at 12:28 pm

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ട് ജര്‍മനി. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജര്‍മനിയുടെ വിജയം. ഈ ജയത്തോടെ ജര്‍മനി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചൈനയുമായി ഗോള്‍രഹിത സമനില പാലിച്ചതോടെ സ്‌പെയിനും പ്രീ ക്വാര്‍ട്ടറിലെത്തി. മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് നൈജീരിയയെയും നോര്‍വെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെയും പരാജയപ്പെടുത്തി.