പുല്‍വാമയില്‍ വീണ്ടും ആക്രമണം;സ്‌ഫോടനത്തില്‍ വാഹനം തകര്‍ന്ന് നിരവധി സൈനികര്‍ക്ക് പരുക്ക്

Posted on: June 17, 2019 8:29 pm | Last updated: June 18, 2019 at 10:43 am

ശ്രീനഗര്‍: പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തില്‍ സൈനിക വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. 44 രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സഞ്ചരിച്ച വാഹനമാണ് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്. സ്‌ഫോടനത്തില്‍ നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സൈനിക വാഹനത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വാഹനം ഇടിച്ച് കയറ്റിയായിരുന്നു ആക്രമണം.