ആര്‍ ടി എക്ക് ഇരട്ട പുരസ്‌കാരം

Posted on: June 17, 2019 7:29 pm | Last updated: June 17, 2019 at 7:29 pm

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ ടി എ)ക്ക് ഇരട്ട പുരസ്‌കാരം. ഇന്‍സൈറ്റ് മിഡില്‍ ഈസ്റ്റ് ഏര്‍പെടുത്തിയ ബെസ്റ്റ് ഗവണ്‍മെന്റ് കാള്‍ സെന്റര്‍ അവാര്‍ഡ്, ബെസ്റ്റ് ഇന്‍ഡസ്ട്രി കാള്‍ സെന്റര്‍ (ട്രാന്‍സ്പോര്‍ട്) അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളാണ് ആര്‍ ടി എ സ്വന്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ വിവിധ പൊതു സ്ഥാപനങ്ങള്‍, ബേങ്കുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ പ്രവത്തന രീതികളുടെ മികവ് പരിശോധനാ വിധേയമാക്കിയാണ് ആര്‍ ടി എയുടെ സേവനങ്ങള്‍ക്ക് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ആര്‍ ടി എയുടെ കാള്‍ സെന്ററിന്റെ മികവുറ്റ സേവനങ്ങളുടെ പേരിലാണ് പുരസ്‌കാര ലബ്ധി. അന്താരാഷ്ട നിലവാരമുള്ള സേവനങ്ങള്‍ ഒരുക്കി ഉപഭോക്താക്കളുടെ ആവശ്യങ്ങളോടും നിര്‍ദേശങ്ങളോടും മികവുറ്റ രീതിയില്‍ പ്രതികരിക്കുന്നതോടൊപ്പം ഉന്നതമായ സംതൃപ്തി ഉപഭോക്താക്കള്‍ക്ക് പകരാനായതാണ് സെന്ററിന് പുരസ്‌കാരം ലഭിക്കാനിടയാക്കിയതെന്ന് ആര്‍ ടി എ കോര്‍പറേറ്റീവ് അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസ് സെക്ടര്‍ ഉപഭോക്തൃ സന്തുഷ്ടി കാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ് പറഞ്ഞു.