ശബരിമല കേസ്: വി വി രാജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Posted on: June 17, 2019 1:23 pm | Last updated: June 17, 2019 at 1:25 pm


പത്തനംതിട്ട: ശബരിമലയിൽ യുവതിയെ തടഞ്ഞ കേസിൽ ബിജെപി നേതാവ് വി വി രാജേഷിനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. മുൻ‌കൂർ ജാമ്യ വ്യവസ്ഥ പ്രകാരം പമ്പ സി ഐക്ക് മുന്നിൽ ഹാജരാകാൻ എത്തിയതായിരുന്നു രാജേഷ്. ഒരു മണിക്കൂറോളം രാജേഷിനെ പോലീസ് ചോദ്യം ചെയ്തു.


സുപ്രീം കോടതി വിധി അനുസരിച് ശബരിമലയിൽ ദർശനത്തിന് എത്തിയ യുവതിയെ തടഞ്ഞുവെന്നാണ് രാജേഷിനു എതിരായ കേസ്. കേസിൽ പതിനഞ്ചാം പ്രതിയാണ് അദ്ദേഹം.