കോപ്പയില്‍ ഖത്വറിന് വിജയതുല്യമായ സമനില

Posted on: June 17, 2019 2:38 am | Last updated: June 17, 2019 at 12:36 pm

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തില്‍ ഏഷ്യന്‍ രാജക്കന്മാരായ ഖത്വറിന് വിജയതുല്യമായ സമനില. പരാഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഖത്വര്‍ ആവേശോജ്വലമായ തിരിച്ചുവരവ് നടത്തിയത്.

നാലാം മിനുട്ടില്‍ ഓസ്‌കര്‍ കാര്‍ഡോസോയാണ് പെനാല്‍ടിയിലൂടെ പരാഗ്വയുടെ ആദ്യ ഗോള്‍ നേടിയത്.
അമ്പത്തിയാറാം മിനുട്ടില്‍ ഡെര്‍ലിസ് ഗോണ്‍സ്വാലയും ഖത്വര്‍ വല ചലിപ്പിച്ചു.

രണ്ട് ഗോളിന് മുന്നിട്ട് നിന്ന പരാഗ്വയുടെ ഗോള്‍ പോസ്റ്റിലേക്ക് 68 ആം മിനുട്ടില്‍ അല്‍മുഇസ് അലി നേടിയ ഗോളും 77 -ാം മിനുട്ടില്‍ ജുവാന്‍ റൊഡ്രീഗോ ദാനം നല്‍കിയ സെല്‍ഫുഗോളുമാണ് ഖത്വറിന് വിജയതുല്യമായ സമനനില നേടിക്കൊടുത്തത്. പരാഗ്വയുടെ ഗോളിയെ വെട്ടിച്ച് മുഇസ് നേടിയ ഗോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്നായി എണ്ണാവുന്ന ഗോളാണ്. ബോക്‌സിന്റെ പുറത്ത് വലതു ഭാഗത്ത നിന്ന് സെക്കന്‍ഡ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് മാരിവില്‍ പോലെ വളഞ്ഞ് വലയിലേക്ക്. സ്‌കോര്‍ 2-2.