രോഹിത് ഇന്ത്യയുടെ ‘സിക്‌സര്‍ മാന്‍’; പുതിയ റെക്കോര്‍ഡ് ധോനിയെ മറികടന്ന്‌

Posted on: June 16, 2019 11:22 pm | Last updated: June 17, 2019 at 3:01 pm


മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരെ 140 റണ്‍സ് അടിച്ചെടുത്ത് ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേട്ടത്തിനൊപ്പം മറ്റൊരു റെക്കോര്‍ഡു കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ഹിറ്റ്മാന്‍.

മുന്‍ നായകന്‍ എം എസ് ധോനിയെ പിന്നിലാക്കിയാണ് രോഹിത് ശര്‍മ ഈ നേട്ടം സ്വന്തമാക്കിയത്. ഹസന്‍ അലിയുടെ ആറാം ഓവറിലെ പന്ത് ഡീപ് വിക്കറ്റിന് മുകളിലൂടെ തന്റെ 356 ആം സിക്‌സര്‍ പറത്തിയതോടെയാണ് രോഹിത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ധോനി 355 സിക്‌സറുകളാണ് ഇതുവരെ നേടിയത്. ടെസ്‌റഅറില്‍ 32, ഏകദിനത്തില്‍ 223, ട്വന്റി20 യില്‍ 102 എന്നിങ്ങനെയാണ് രോഹിത്തിന്റെ സിക്‌സറുകളുടെ എണ്ണം.