രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണം: ഉദ്ദവ് താക്കറെ

Posted on: June 16, 2019 4:34 pm | Last updated: June 17, 2019 at 10:32 am

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമുണ്ട്. അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും താക്കറേ അഭിപ്രായപ്പെട്ടു.

അയോധ്യ കേസ് വര്‍ഷങ്ങളായി കോടതിയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൈര്യമുണ്ട്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതിനെ ആരും തടയില്ല. ശിവസേന മാത്രമല്ല, ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളും അതോടൊപ്പം ഉണ്ടാകുമെന്നും ഉദ്ധവ് താക്കറേ പറഞ്ഞു.

ശിവസേനയായാലും ബിജെപിയായാലും ഹിന്ദുത്വ ആശയങ്ങളെ ശക്തമാക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത് ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ് മോദി സര്‍ക്കാര്‍ കൂടുതല്‍ എംപിമാരുമായി രണ്ടാം തവണ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.