Connect with us

Ongoing News

നമ്പറുകള്‍ കളി പറയും

Published

|

Last Updated

6/6 :

പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ഇന്ത്യ തോറ്റിട്ടില്ല. മത്സരിച്ച ആറിലും ജയം ഇന്ത്യക്ക്.


205 :

മാഞ്ചസ്റ്ററിൽ നടന്ന അവസാന അഞ്ച് ഏകദിന മത്സരങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോർ ശരാശരി.

Also read: ചരിത്രം ഏകപക്ഷീയമാണ്


23 :

പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരം ഭുവനേശ്വർ കുമാറിന്റെ ബൗളിംഗ് ശരാശി. ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ശരാശരിയാണിത്.


01 :

ഓൾഡ് ട്രഫോർഡിൽ പാക്കിസ്ഥാനെതിരെ കളിച്ച ഏക മത്സരം ജയിച്ചത് ഇന്ത്യയായിരുന്നു.


57 :

ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് 11,000 ക്ലബ്ബിലെത്താൻ വേണ്ടത് 57 റൺസുകൾ മാത്രം. ഇന്നത്തെ ഇന്നിംഗ്‌സിൽ തന്നെ അതിന് സാധ്യമായാൽ ഏറ്റവും വേഗമേറിയതുമാകും.


01 :

ഏകദിന ക്രിക്കറ്റിൽ അമ്പത് തികക്കാൻ പാക് ബൗളർ ശദാബ് ഖാന് വേണ്ടത് ഒറ്റ വിക്കറ്റ് മാത്രം.


12.30 :

ലോകകപ്പിൽ പത്തോവറെങ്കിലും പന്തെറിഞ്ഞ ബൗളറുടെ മികച്ച് ശരാശരി. മുഹമ്മദ് ആമിർ.


5/27 :

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം- വെങ്കിടേഷ് പ്രസാദ്, 1999. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടിയ ഏക ഇന്ത്യൻ ബൗളറും പ്രസാദാണ്.


107 :

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോലിയുടെ റൺസ്. 2015ൽ അഡ്‌ലെയ്ഡിൽ.


5/46 :

ലോകകപ്പിൽ ഇന്ത്യക്കെതിരെ ഒരു പാക് ബൗളറുടെ മികച്ച പ്രകടനം. വഹാബ് റിയാസ് 2011ൽ മൊഹാലിയിൽ കുറിച്ച ഈ റെക്കോർഡ് ഇതുവരെ ഭേദിക്കപ്പെട്ടില്ല.


4/5 :

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സികസ്‌റുകൾ എന്ന മുന്നേറ്റത്തിൽ ഇന്ത്യയുടെ എം എസ് ധോണിയും രോഹിത് ശർമയും നാലും അഞ്ചു സ്ഥാനത്താണ്. ഇന്ന് അത് മറികടക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യപ്പെടാം.


75 :

ഈ വർഷം ഏകദിന മത്സരത്തിൽ 500 റൺസ് തികക്കാൻ പാക്കിസ്ഥാന്റെ ഫഖർ സമാന് വേണ്ടത് 75 റൺസുകൾ.


24 :

ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടുമായി ഇന്ത്യയുടെ ഭുവനേശ്വർ കുമാർ പങ്കിടുന്നു.

 

Latest