ഹോട്ടലിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴ് പേര്‍ ശ്വാസം മുട്ടി മരിച്ചു;ഹോട്ടലുടമ അറസ്റ്റില്‍

Posted on: June 15, 2019 11:10 am | Last updated: June 15, 2019 at 12:41 pm

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴ് പേര്‍ ശ്വാസം മുട്ടി മരിച്ചു. ദബോയ് താലൂക്കിലെ ഫര്‍തികുയ് ഗ്രാമത്തിലെ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം. സംഭവത്തില്‍ ദര്‍ശന്‍ ഹോട്ടലിന്റെ ഉടമ ഹസന്‍ അബ്ബാസ് ബൊറാനിയയെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്.

ആദ്യം സെപ്റ്റിടാങ്കിലിറങ്ങിയയാളെ പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ ഓരോരുത്തരായി ടാങ്കിലിറങ്ങുകയായിരുന്നു. ടാങ്കില്‍നിന്നുയര്‍ന്ന വാതകത്താല്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചത്. ആവശ്യമായ ഉപകരണങ്ങളൊ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെയാണ് ഇവര്‍ ടാങ്കിലിറങ്ങിയത്.