പാലാരിവട്ടം മേല്‍പ്പാലം: കരാര്‍ കമ്പനിയുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Posted on: June 14, 2019 11:48 pm | Last updated: June 14, 2019 at 11:48 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട്, പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തു നടത്തിയ കരാര്‍ കമ്പനിയുടെ കൊച്ചി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കരാറുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ക്കു പുറമെ ഹാര്‍ഡ് ഡിസ്‌ക്, ബേങ്ക് ഇടപാടു രേഖകള്‍, വിവിധ ബില്ലുകള്‍ എന്നിവയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ ഉടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലെ ഫ്‌ളാറ്റിലും പരിശോധന നടത്തി.

കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് പാലം രൂപകല്‍പ്പന മാറ്റുകയും ഇതിലൂടെ വന്‍ ലാഭം അടിച്ചെടുക്കുകയും ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.