സഊദിക്കെതിരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം

Posted on: June 14, 2019 4:04 pm | Last updated: June 14, 2019 at 9:26 pm

റിയാദ് : യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ സഊദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് ഹൂത്തികള്‍ സഊദിക്ക് നേരെ ആക്രമണം നടത്തിയത് . ആക്രമണത്തെ സഊദി വ്യോമസേന തകര്‍ത്തതായി കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു .

കഴിഞ്ഞ ബുനാഴ്ചയാണ് അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയത് . ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് സഊദി അറേബ്യ യമനിലെ ഹൂത്തി വിമതര്‍ക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്നു .സഊദിയുടെ അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ സഊദി സൈനിക നീക്കം ശക്തമായിരുന്നു . ഈ മേഖലയിലെ സൈനിക വിമാത്താവളങ്ങള്‍ക്കും സൈനിക വാഹനനങ്ങള്‍ക്കും നേരെയാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നത് .ഇറാന്‍ സഹായത്തോടെയാണ് ഹൂതികള്‍ സഊദിയെ ആക്രമിക്കുന്നതെന്നും ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും കേണല്‍ അല്‍ മാലികി പറഞ്ഞു