മഴയില്‍ കുളിച്ച് ട്രെന്റ് ബ്രിഡ്ജ്; കളിക്കാനാകാതെ ഇന്ത്യ-ന്യൂസിലന്‍ഡ്

Posted on: June 13, 2019 8:23 pm | Last updated: June 14, 2019 at 5:13 pm

നോട്ടിങ്ഹാം: ലോകകപ്പില്‍ വീണ്ടും മഴ കളിച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരവും ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ഒഴിഞ്ഞുനില്‍ക്കാന്‍ മഴ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഒറ്റ പന്തു പോലും എറിയാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ഇതോടെ ഇത്തവണത്തെ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം നാലായി.
നേരത്തെ, പാക്കിസ്ഥാന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്-ശ്രീലങ്ക മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥ മൂലം മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം മുന്‍നിര്‍ത്തി അധിക ദിവസങ്ങള്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താതിരുന്നത് ലോകകപ്പിന്റെ നിറം കെടുത്തുകയാണ്.