Connect with us

Techno

ജി-മെയിലിൽ 'ഡൈനാമിക് മെയിൽ' വരുന്നു

Published

|

Last Updated

ഏകദേശം 1960-70 കാലഘട്ടത്തിൽ തുടങ്ങിയതാണ് ഇലക്ട്രോണിക് മാധ്യമം വഴി സന്ദേശങ്ങൾ കൈമാറൽ. അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയ റായ് ടോംലിന്സനാണ് ആദ്യമായി ഒരു ഇ-മെയിൽ പ്രോഗ്രാം ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ ഇദ്ദേഹം ഇ-മെയിലിന്റെ ഉപജ്ഞാതാവ്‌ എന്നറിയപ്പെടുന്നു.

ഇന്ന് ഇ-മെയിൽ ദാതാക്കൾ ഒരുപാടുണ്ട് ലോകത്ത്‌. അതിലേറ്റവും പ്രശസ്തവും കൂടുതൽ പേരും ഉപയോഗിക്കുന്നതുമായ  ഒന്നാണ് ഗൂഗിളിന്റെ സ്വന്തം  ജി-മെയിൽ. ജി-മെയിൽ അടുത്ത മാസം രണ്ടാം തിയതി മുതൽ ഡൈനാമിക് മെയിലുകൾ ഉൾപ്പെടുത്തുന്നു.

ഡൈനാമിക് മെയിൽ ?
ഗൂഗിൾ AMP ടെക്നോളജി ഉപയോഗിച്ച് ജി-മെയിലിൽ ഡൈനാമിക് മെയിലുകൾ കൊണ്ടുവരുന്നു. വെബ്സൈറ്റുകൾ പ്രശിദ്ധീകരിക്കുന്നതിനു ഉപയോഗിക്കുന്ന ഒരു വെബ് ഘടകമാണ് ഗൂഗിൾ വികസിപ്പിച്ചെടുത്തതാണ്   AMP.

Accelerated Mobile Pages എന്നാണ് ഇതിന്റെ പൂർണ രൂപം. മറ്റുള്ള എല്ലാ സ്ക്രിപ്റ്റുകളെയും ബൈപ്പാസ് ചെയ്ത്  മാക്സിമം സ്പീഡിൽ ഒരു വെബ് പേജ് കാണിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തനം. ഇനിയും മനസ്സിലായില്ലേ ?

ഫേസ്ബുക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ എന്ന് കേട്ടിട്ടുണ്ടോ? ഇതിനോട് സാമ്യമുള്ള ഒരു പദ്ധതിയാണ്‌. അതായത് ചില ന്യൂസ് ചാനൽ അല്ലങ്കിൽ ഏതെങ്കിലും ബ്ലോഗർമാരുടെ പേജുകളിൽ നിങ്ങൾ വാർത്തകൾ വായിക്കുമ്പോൾ ചില പേജുകൾ വളരെ പെട്ടെന്ന് തുറക്കുന്നത് കാണാം. ഒരു ചിത്രം നാം ഗാലറിയിൽ നിന്നും കാണുന്നതിന്റത്ര വേഗത്തിൽ. എന്നാൽ ചിലതു തുറക്കുമ്പോൾ ഒച്ച് ഇഴയുന്ന വേഗതയിൽ അവരുടെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ആ വേഗത്തിൽ പേജുകൾ വരുന്നതിനെയാണ്  ഫേസ്ബുക് ഇൻസ്റ്റന്റ് ആർട്ടിക്കിൾസ് സാങ്കേതികവിദ്യ  എന്ന് പറയുന്നത്. അതുപോലെ ഉള്ള ഒരു സംവിധാനമാണ് ഗൂഗിൾ ജിമെയിലിൽ ഇ-മെയിൽ മാർകെറ്റിംഗുകാർക്കും പരസ്യക്കാർക്കും ഏറെ ഉപകാര പ്രധമാകുന്ന ഈ സംവിധാനം.

ഒരു ദിവസം 270ബില്യൺ മെയിലുകൾ അയക്കപെടുന്നുണ്ടന്നും ,ഫേസ്ബുക് ,ട്വിറ്റർ തുടങ്ങി മറ്റു പൊതു വാർത്താ മാധ്യമങ്ങളെക്കാൾ  40 മടങ്ങു കൂടുതൽ ഉപഭോക്താക്കൾ ഇമെയിൽ മാർക്കറ്റിംഗ് വഴിയാണ് ലഭിക്കുന്നതെന്നും കണക്കുകൾ പറയുന്നു.
ഇപ്പോൾ നിലവിൽ വന്നു കൊണ്ടിരിക്കുന്ന മാർക്കറ്റിംഗ് / പരസ്യ മെയിലുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അത് സ്റ്റാറ്റിക് ആയിരിക്കും,അതായത് ആ പരസ്യത്തിന്റെ ഉള്ളടക്കത്തിലേക്ക് അല്ലങ്കിൽ കൂടുതൽ വിവരങ്ങളിലേക്കു കടക്കണമെങ്കിൽ ഇൻബോക്സിനു  പുറത്തു കടക്കണം / പുതിയ പേജ് സ്വയം തുറന്ന് അതിലാണത് പ്രവർത്തിക്കുക.എന്നാൽ ഇൻബോക്സിനു പുറത്തുകടക്കാതെ തന്നെ എല്ലാ പേജിലേക്കും വളരെ വേഗത്തിൽ  കയറാൻ സാധിക്കും എന്നതാണ് AMP സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡൈനാമിക് മെയിലുകളുടെ പ്രത്യേകത.

കൂടുതൽ ഇണങ്ങുന്ന രീതിയിലുള്ള  ഇന്റർഫേസ് ആയതുകൊണ്ട് കൂടുതൽ ഉപഭോക്താകളെ ലഭിക്കുമെന്നത് ഇ-മെയിൽ വഴി കച്ചവടം നടത്തുന്നവർക്ക് ഒരു മുതൽ കൂട്ടാണ്. നിലവിൽ ഗൂഗിളിന്റെ ജി-സ്യുട്ട് ഉപയോഗിക്കുന്നവർക്ക് ഡൈനാമിക് മെയിലിന്റെ ബീറ്റ ലഭ്യമാണ്.

---- facebook comment plugin here -----

Latest