അരുണാചലില്‍ തകര്‍ന്ന വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 സൈനികരും മരിച്ചു

Posted on: June 13, 2019 1:30 pm | Last updated: June 13, 2019 at 9:27 pm

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മലമുകളില്‍ തകര്‍ന്ന വ്യോമസേന വിമാനത്തിലുണ്ടായിരു 13 പേരും മരിച്ചതായി വ്യോമസേനയുടെ സ്ഥിരീകരണം. മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. അനൂപ് കുമാര്‍, ഷെറിന്‍, വിനോദ് കുമാര്‍ എിവരാണ് മരിച്ച മലയാളികള്‍.

ഇത് സംബന്ധിച്ച വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതായി വ്യോമസേന അറിയിച്ചു. തിരച്ചില്‍ സംഘം തകര്‍ന്ന വിമാനത്തിന്റെ അടുത്തെത്തിയിട്ടുണ്ട്. ചെങ്കുത്തായ മലകളായതിനാല്‍ ഹെലികോപ്ടറുകള്‍ വഴി തിരച്ചില്‍ സംഘത്തിന് ഇവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പാരച്യൂട്ടില്‍ സ്ഥലത്തിറങ്ങിയാണ് സംഘം വിമാനത്തിന് അടുത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ മുഴുവന്‍ പേരുടെയും മരണം സ്ഥിരീകരിച്ചത്.

പര്‍വ്വതാരോഹകരായ സൈനികരെയും വഹിച്ച്‌പോകുകയായിരുന്ന വ്യോമസേനയുടെ എ എന്‍ 32 വിമാനം ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ കുന്നിന്‍ മുകളില്‍ കാണാതായത്. വിമാനം തകര്‍ന്നുകിടക്കുന്നതിന്റെയും അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് തീപ്പിടിച്ചതിന്റെയും റഡാല്‍ ദൃശ്യങ്ങള്‍ പിന്നീട് ലഭിക്കുകയായിരുന്നു. വിമാനത്തന്റെ ബ്ലാക്‌ബോക്‌സ് അടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയാലെ അപകടത്തിന്റെ കാരണം വ്യക്തമാകൂ.