എം സി എ പ്രവേശനത്തിന് അപേക്ഷിക്കാം

Posted on: June 13, 2019 12:23 pm | Last updated: June 13, 2019 at 12:24 pm

സംസ്ഥാനത്തെ എ ഐ സി ടി ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം സി എ) റെഗുലർ, ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഈ മാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

📌 അവസാന തിയ്യതി : 27-06-2019

അപേക്ഷാ ഫീസ്
📌 ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസടയ്ക്കാം
📌 പൊതുവിഭാഗത്തിനു 1000 രൂപ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപ

അപേക്ഷിക്കാൻ
📌 വ്യക്തിഗത വിവരങ്ങൾൽ രജിസ്റ്റർ ചെയ്യണം.
📌 ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
🌐 www.lbscentre.kerala.gov.in

യോഗ്യത
📌 അപേക്ഷാർത്ഥികൾ കണക്ക് ഒരു വിഷയമായി പ്ലസ്ടു തലത്തിലോ, ബിരുദതലത്തിലോ പഠിച്ച് മൂന്നുവർഷം ദൈർഘ്യമുള്ള ഡിഗ്രി പരീക്ഷ 50% മാർക്കോടെ പാസായിരിക്കണം.
📌 പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ ഡിഗ്രി പരീക്ഷ പാസായാൽ മതിയാകും.മറ്റു സംവരണ വിഭാഗക്കാർ ആകെ 45% മാർക്ക് നേടിയിരിക്കണം.

പ്രവേശനം
📌 തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂലൈ ഏഴിന് രാവിലെ 10 മുതൽ 12 വരെ റെഗുലർ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടക്കും.
📌 ലാറ്ററൽ എൻട്രിക്കായി അതേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ പ്രവേശന പരീക്ഷ നടക്കും.
📌 പ്രവേശന പരീക്ഷ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: •
0471-2560360, 361, 362, 363, 364, 365.