Connect with us

National

ബംഗാളില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങള്‍ക്ക് അറുതിയായില്ല; ബോംബേറില്‍ രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി അക്രമങ്ങള്‍ക്ക് അറുതിയായില്ല. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബേറില്‍ കൊല്ലപ്പെട്ടു.ഇതിലൊരാളുടെ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ബിജെപിയാണ് അക്രമത്തിനു പിന്നിലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.അതേ സമയം ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി കുടുംബവഴക്കാണു സംഭവത്തിനു പിന്നിലെന്ന് വ്യക്തമാക്കി. “ജയ് ശ്രീറാം” വിളിച്ചതിനു ഹൗറ ജില്ലയില്‍ 43 വയസ്സുകാരനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം രാഷട്രീയ സംഘര്‍ഷങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി മമത ബാനര്‍ജി പറഞ്ഞു. പത്തില്‍ 8 പേരും തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും ബിജെപിക്കു വോട്ട് ചെയ്യാത്തവരെ അവര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Latest