പോളിടെക്നിക് പ്രവേശനം: 15 വരെ അപേക്ഷിക്കാം

Posted on: June 11, 2019 2:21 pm | Last updated: June 11, 2019 at 2:21 pm

സംസ്ഥാനത്തെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 15 വരെ നീട്ടി.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്നിക്കുകളില്‍ ഫീസോടുകൂടി ജൂണ്‍ 17 വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.polyadmission.org