Connect with us

Ongoing News

അനസ് ഇന്ത്യന്‍ ജേഴ്‌സില്‍ തിരിച്ചെത്തുന്നു; വിരമിച്ച അനസിനെ തിരിച്ചു വിളിച്ചത് സ്റ്റിമാച്

Published

|

Last Updated

ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിയാന്‍ അനസ് എടത്തൊടിക വീണ്ടുമെത്തുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരീശീലന ക്യാമ്പിലേക്ക് മലയാളി താരം അനസ് എടത്തൊടികയേയും ഉള്‍പ്പെടുത്തി. പരീശീലകന്‍ ഇഗോര്‍ സ്റ്റിമാചാണ് മുംബൈയില്‍ നടക്കാനിരിക്കുന്ന ക്യാമ്പിലേക്ക് അനസിനെ തിരിച്ചു വിളിച്ചിരിക്കുന്നത്.

ഏഷ്യന്‍ കപ്പിനൊടുവില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ലഫുട്‌ബോളില്‍ നിന്ന് അനസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മികച്ച സെന്റര്‍ ബാക്കുകളുടെ അഭാവമാണ് അനസിനെ തിരിച്ചു വിളിക്കാന്‍ ഇന്ത്യന്‍ കോച്ചിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ദേശീയ ടീമില്‍ ജിങ്കനു കൂട്ടായി ഒരു മികച്ച സെന്റര്‍ ബാക്ക് ഇല്ലാത്ത അവസ്ഥയായായിരുന്നു ഇന്ത്യക്ക്. തായ്‌ലാന്റില്‍ നടന്ന കിങ്‌സ് കപ്പില്‍ രാഹുല്‍ ബെഹ്‌കെ ജിങ്കനൊപ്പം കളിച്ചപ്പോള്‍ ദയനീയ പ്രകടനമായിരുന്നു നടത്തിയത്. ഡിഫന്‍സീവ് മിഡായ ആദില്‍ ഖാനെ ആയിരുന്നു അവസാനം സെന്റര്‍ ബാക്കായി കളിപ്പിക്കേണ്ടി വന്നത്. ഈ അവസ്ഥ പരിഹരിക്കാനാണ് അനസിനെ തിരികെ ടീമിലേക്ക് സ്റ്റിമാച് ക്ഷണിച്ചത്.

ഇന്ന് പ്രഖ്യാപിച്ച 35 അംഗ സാധ്യതാ ടീമില്‍ അനസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 25ന് ആരംഭിക്കുന്ന ക്യാമ്പില്‍ അനസും ടീമിനൊപ്പം ചേരും. ക്യാമ്പിനൊടുവില്‍ അന്തിമ ടീമില്‍ ഇടം പിടിക്കാനായാല്‍ മലയാളികളുടെ ഇഷ്ടതാരമായ ഈ മലപ്പുറം കൊണ്ടോട്ടിക്കാരനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ വീണ്ടും കാണാം.

Latest