Connect with us

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സൗത്ത് മുംബൈ ഹോട്ടലില്‍ പത്രസമ്മേളനം വിളിച്ചാണ് യുവരാജ് സിംഗ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് പിന്നില്‍ നിര്‍ണായക പങ്ക് വഹിച്ച യുവരാജ് സിംഗിന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി വിരമിക്കല്‍ സൂചന നല്‍കിയിരുന്നെങ്കിലും ഇന്ന് പത്രസമ്മേളനം വിളിച്ചതോടെയാണ് അഭ്യൂഹങ്ങളുടെ ശക്തി കൂട്ടിയത്.

Read Also:
ക്രിക്കറ്റിലെ സിക്‌സര്‍ വസന്തം; യുവരാജിനെ യുവരാജാവാക്കിയ ഇന്നിംഗ്‌സുകള്‍

ഇന്ത്യന്‍ ക്രിക്കില്‍ യുവി എന്ന പേരില്‍ അറിയപ്പെട്ട യുവരാജ് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി എണ്ണപ്പെടും. 2000 ല്‍ കെനിയക്കെതിരെയായിരുന്നു ഏകദിനക്രിക്കറ്റില്‍ യുവിയുടെ അരങ്ങേറ്റം. ഇന്ത്യ കിരീടം ചൂടിയ 2007 ലെ ടി20 ലോകകപ്പിലും, 2011ലെ ഏകദിന ലോകകപ്പിലും യുവരാജ് മികച്ച പ്രകടനം കഴ്ചവച്ചിരുന്നു. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ംരുപോലെ നിറഞ്ഞുനിന്ന യുവരാജ് സിംഗ് ഇന്ത്യയ്ക്ക് വേണ്ടി 304 ഏകദിനങ്ങളിലും, 40 ടെസ്റ്റ് മത്സരങ്ങളിലും, 58 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. ഏകദിനത്തില്‍ 8701 റണ്‍സും, 111 വിക്കറ്റുകളും ടെസ്റ്റില്‍ 1900 റണ്‍സും, ടി20 യില്‍ 1177 റണ്‍സും ഇന്ത്യയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്.

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടായിരുന്ന യുവരാജ് ചില മല്‍സങ്ങള്‍ മാത്രമാണ് കളിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഐപിഎല്ലില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ യുവിയുടെ ലോകകപ്പ് സ്വപ്നവും പൊലിയുകയായിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിടപറയാന്‍ അദ്ദേഹം തീരുമാനിച്ചത്.