Connect with us

National

ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷം;അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളില്‍ തുടരുന്ന രാഷ്ട്രീട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കാണ് വേദിയായത്. പ്രധാനമായും തൃണമൂല്‍-ബിജെപി സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. ബഷിര്‍ഹട്ടിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ സന്ദേശ് ഗലിയില്‍ വെടിയേറ്റ് മൂന്ന് ബിജെപി പ്രവര്‍ത്തകരും ഏറ്റ് മുട്ടലില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും.

Latest