ബന്ധുവിന്റെ സംസ്കാര ചടങ്ങിന് പോയ യുവാവ് കാറിടിച്ചു മരിച്ചു

Posted on: June 9, 2019 10:12 pm | Last updated: June 9, 2019 at 10:13 pm

പന്തളം: ശനിയാഴ്ച അർദ്ധരാത്രി മാവേലിക്കര ബുദ്ധാ ജംക്ഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ച ബന്ധുവിന്റെ ശവസംസ്കാരത്തിന് പോയ യുവാവ് കാർ ഇടിച്ചു മരിച്ചു. പൂഴിക്കാട്‌ വലക്കടവ് ലക്ഷമീ നിലയത്തിൽ ഗോപിനാഥൻ നായരുടെ മകൻ ദീപു ഗോപിനാഥ് (34) ആണ് മരിച്ചത്. ചെട്ടികുളങ്ങര കൈതവടക്കുള്ള ബന്ധുവിന്റെ മരണത്തിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ മാവേലിക്കര കണ്ഠിയൂർ ക്ഷേത്ര കവാടത്തിന് മുമ്പിലാണ് അപകടം ഉണ്ടായത്.

ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് അപകടം ഉണ്ടായത്. പന്തളത്തിന് തിരിച്ചു വരുമ്പോൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റുകയും പിന്നിൽ ഇരുന്ന ദീപു റോഡിലേക്ക് വീഴുകയും ഈ സമയം പുറകേ വന്ന കാർ ഇടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന ദീപു ഏഴ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്. ബൈക്ക് ഓടിച്ച ബന്ധു ഉണ്ണികൃഷ്ണനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദീപുവിന്റെ മാതാവ്‌ ഗീതാകുമാരി സഹോദരി ദീപാകുമാരി