Connect with us

Ongoing News

ഇന്ത്യന്‍ ടീം ഐ സി സിയെ അനുസരിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: ലോകകപ്പ് മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് സൈനിക മുദ്രയുള്ള ഗ്ലൗസ് ധരിക്കാന്‍ സാധിക്കില്ല.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ മാനിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബി സി സി ഐ ക്രിക്കറ്റ്ഭരണ സമിതി മേധാവി വിനോദ് റായ് പറഞ്ഞു.
ഭരണ സമിതിയുടെ നിലപാട് വ്യക്തമാണ്, ഐ സി സിയുടെ ചട്ടങ്ങള്‍ പാലിക്കുക.

ഇത് മതപരമോ, വാണിജ്യ സന്ദേശങ്ങളോ അല്ലെന്ന് ബോധ്യമുണ്ട്. എങ്കിലും, മറ്റ് ടീമുകളിലെ കളിക്കാര്‍ക്കൊന്നും ഇല്ലാത്ത ആനുകൂല്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവദിച്ചു കിട്ടണമെന്ന് വാശി പിടിക്കാന്‍ സാധിക്കില്ല- വിനോദ് റായ് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴാണ് ധോണിയുടെ ഗ്ലൗസ് ശ്രദ്ധാകേന്ദ്രമായത്.
ഇന്ത്യന്‍ പാര സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമാണ് ധോണി ഇതില്‍ പതിച്ചിരിക്കുന്നത്.
ധോണിയുടെ രാജ്യ സ്‌നേഹത്തെ ഐ സി സി ചോദ്യം ചെയ്യരുതെന്ന അഭിപ്രായങ്ങള്‍ പൊതുവില്‍ ഉയര്‍ന്നു വന്നിരുന്നു.

---- facebook comment plugin here -----

Latest