Connect with us

Techno

വാവെ ഫോണുകളിൽ ഫേസ്ബുക്കിന് നിയന്ത്രണം

Published

|

Last Updated

ഭാവിയിൽ വാവെ സ്മാർട്ട്ഫോണുകളിൽ ആപ്പ്ളികഷനുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് ഫേസ്ബുക്ക് നിർത്താനൊരുങ്ങുന്നു. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ചു പുതിയ ഫോണുകളിൽ ഫേസ്ബുക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവില്ല. ആപ്ലിക്കേഷൻസ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ടി ഹുവാവെയും ഫേസ്ബുക്കും തമ്മിൽ ഒരു വ്യാപാര കരാർ ഉണ്ടായിരുന്നു.

അതേസമയം നിലവിലുള്ള ഉപഭോക്താക്കൾക്ക് ഫേസ്ബുക് ഇൻസ്റ്റാൾ ചെയ്യുന്നതിനെ ഉപയോഗിക്കുന്നതിനോ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അവർക്കു തുടർന്നും അപ്ഡേഷനുകൾ ലഭ്യമാകും. പുതിയ ഫോണുകളിലെ പ്രീ-ഇൻസ്റ്റാളേഷൻ മാത്രമാണ് നിർത്തലാക്കുന്നത്.

Latest