Connect with us

Kerala

നിപ്പാ; രണ്ട് പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്

Published

|

Last Updated

കൊച്ചി: നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയ രണ്ട് പേരുടെ കൂടി രക്തസാമ്പിളുകള്‍ കൂടി നെഗറ്റീവ്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യ അരിയിച്ചത്. ഇതോടെ നിപ്പാ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയ എട്ട് പേരുടെ സാമ്പിളുകളും നെഗറ്റീവായിരിക്കുകയാണ്. ഒരാളുടെ രക്തസാമ്പിള്‍ കൂടി ഇന്ന് അയച്ചിട്ടുണ്ട്.

അതേ സമയം വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയിട്ടുണ്ടോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയില്‍ നിന്നുള്ള സംഘം പരിശോധന നടത്തുന്നത്. പരിശോധന ഫലം ഉച്ചയോടെ ലഭിക്കും. വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായാലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകരമായിരിക്കും തുടര്‍നടപടികള്‍.

വിദ്യാര്‍ഥിയുടെ ആരോഗ്യ നില വേഗത്തില്‍ വീണ്ടെടുക്കുന്നുവെന്ന ആശ്വാസകരമായ വിവരങ്ങളാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നത്. ഇടയ്ക്കുള്ള പനിയുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആസ്റ്റര്‍ മെഡിസ്റ്റിയിലെ ഡോക്ടര്‍ ബോബി വര്‍ക്കി അറിയിച്ചത്. ഭക്ഷണം സ്വന്തം നിലയില്‍ കഴിക്കുന്നുണ്ട്. അമ്മയുമായി സംസാരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്.

അതേസമയം, കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ്പാ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേരെ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

---- facebook comment plugin here -----

Latest