കാണികള്‍ കൂടി

Posted on: June 8, 2019 8:17 am | Last updated: June 8, 2019 at 10:20 am

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഉദ്ഘാടന മത്സരം ലോകത്താകെ ടെലിവിഷനില്‍ കണ്ട പ്രേക്ഷകരുടെ എണ്ണം 11.4 കോടി ! ആദ്യമായാണ് ഒരു ലോകകപ്പിന്റെ ആദ്യമത്സരം ഇത്രയധികം ആളുകള്‍ കാണുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലോകകപ്പ് മത്സരങ്ങള്‍ തത്‌സമയം സംപ്രേഷണം ചെയ്യുന്നത്.

2017ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരം കണ്ടതിനേക്കാള്‍ ഇരട്ടിയാളുകളാണ് ഇത്തവണ ലോകകപ്പിലെ ആദ്യമത്സരം കണ്ടെന്ന് സ്റ്റാര്‍ ഗ്രൂപ്പ് അറിയിച്ചു.
ലോകകപ്പിലെ ആദ്യ മത്സരം 10.1 കോടിയാളുകള്‍ കാണുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.
മേയ് 30 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലുമായാണ് ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്നത്.