സമ്മര്‍ദം ഇംഗ്ലണ്ടിന്‌

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
Posted on: June 8, 2019 10:17 am | Last updated: June 8, 2019 at 10:17 am

പാക്കിസ്ഥാനോടേറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് ഇംഗ്ലണ്ട്. കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമിനെയാണ് തുടരെ തോല്‍വികളുമായി ലോകകപ്പിനെത്തിയ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. മറ്റ് ടീമുകള്‍ക്ക് കൂടി ആത്മവിശ്വാസം പകരുന്നതാണ് പാക്കിസ്ഥാന്റെ ഇംഗ്ലീഷ് വധം. അട്ടിമറി പ്രകടനക്കാരാണ് ബംഗ്ലാദേശ്. അതുകൊണ്ടു തന്നെ സമ്മര്‍ദം ഇംഗ്ലണ്ടിന് മേലാണ്. ആതിഥേയരാണ്, ലോകകപ്പ് ഫേവറിറ്റുകളാണ് എന്നത് തന്നെ കാരണം.

ക്യാപ്റ്റന്‍ മോര്‍ഗന്‍ തന്നെ പറഞ്ഞിരിക്കുന്നു ബംഗ്ലാദേശിനെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്.
കഴിഞ്ഞ രണ്ട് ലോകകപ്പിലും ബംഗ്ലാദേശിന് മുന്നില്‍ തോറ്റവരാണ് ഇംഗ്ലണ്ട്. 2011 ല്‍ ചിറ്റഗോംഗിലും 2015 ല്‍ അഡലെയ്ഡ് ഓവലിലും.