ഇതെന്ത് അമ്പയറിംഗാണ്?

വിന്‍ഡീസ് ലെജന്‍ഡ്‌
Posted on: June 8, 2019 10:14 am | Last updated: June 8, 2019 at 10:14 am

ഇതെന്ത് അമ്പയറിംഗാണ്. ആസ്‌ത്രേലിയക്കെതിരെ വിന്‍ഡീസിന്റെ തോല്‍വിക്ക് കാരണം മോശം അമ്പയറിംഗാണ്. ഗുരുതരമായ നിരവധി പിഴവുകളാണ് അമ്പയര്‍മാരായ ക്രിസ് ഗഫാനെയും രുചിര പല്ലിയാഗുരുഗെയും വരുത്തിയത്. മത്സരത്തില്‍ നിര്‍ണായകമായ ഒരു നോബോള്‍ അമ്പയര്‍ വിളിക്കാതിരുന്നു.

തൊട്ടടുത്ത പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയില്‍ പുറത്താവുകയും ചെയ്തു. അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നെങ്കില്‍ മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ഈ പന്ത് ഫ്രീ ഹിറ്റാവുമായിരുന്നു. മത്സരത്തില്‍ മൂന്ന് തവണയാണ് ഗെയില്‍ ഔട്ട് ആണെന്ന് അമ്പയര്‍മാര്‍ വിധിച്ചത്.
ഇതില്‍ രണ്ടെണ്ണം ഗെയില്‍ അപ്പീലിന് നല്‍കിയതോടെ ഔട്ടല്ലെന്ന് തെളിഞ്ഞു. മൂന്നാമതും റിവ്യൂ കൊടുത്തെങ്കിലും ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. എന്നാല്‍ ഈ പന്തിന് തൊട്ടുമുമ്പുള്ള പന്ത് നോബോളായിരുന്നു. അത്രയും വലിയൊരു നോബോള്‍ ശ്രദ്ധയില്‍പ്പെടാത്തത് വലിയ പിഴവാണ്.