സി എം വലിയുല്ലാഹിയുടെ വീട്ടിലെ ആണ്ട് നേർച്ച ഇന്ന് സമാപിക്കും

Posted on: June 8, 2019 9:14 am | Last updated: June 8, 2019 at 9:14 am


നരിക്കുനി: മടവൂർ സി എം വലിയുല്ലാഹിയുടെ 29ാം ആണ്ട് നേർച്ച ഇന്ന് സമാപിക്കും. ചിറ്റടി മീത്തലിൽ ഇന്ന് നടക്കുന്ന ദിക്റ് ദുആ സമ്മേളനത്തോടും അന്നദാനത്തോടെയും മൂന്ന് ദിവസത്തെ പരിപാടികൾക്ക് സമാപനമാകും.

രണ്ടാം ദിവസമായ ഇന്നലെ റാത്തീബുകൾ നടന്നു. മുഹ‌്യുദ്ദീൻ റാത്തീബിന് സയ്യിദ് മുജ്തബ തങ്ങൾ, സയ്യിദ് മുദ്ദസിർ തങ്ങൾ നേതൃത്വം നൽകി. രിഫാഈ റാത്തീബിന് സയ്യിദ് കുഞ്ഞിസീതി തങ്ങൾ കോയിലാട്ട് നേതൃത്വം നൽകി. ശാദുലി റാത്തീബിന് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സി പി ശാഫി സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി മമ്പുറം നേതൃത്വം നൽകി.

ഇന്ന് രാവിലെ ഏഴിന് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തിൽ ബുർദ: മജ്‌ലിസ് ആരംഭിക്കും. വഫാത്ത് സമയമായ 9.20ന് സയ്യിദ് ജലാലുദ്ദീൻ സഖാഫി വൈലത്തൂർ തങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും.

കാന്തപുരം എ പി അബൂബക്കർ മുസ‌്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നടത്തും. സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, കൽത്തറ അബ്ദുൽ ഖാദർ മദനി, പകര മുഹമ്മദ് അഹ്‌സനി, കെ എം അഹമ്മദ് മുസ‌്ലിയാർ, വടശ്ശേരി ഹസൻ മുസ‌്ലിയാർ, അബൂബക്കർ സഖാഫി വെണ്ണക്കോട്, ടി കെ അബ്ദുർറഹ‌്മാൻ ബാഖവി, റാഫി അഹ്‌സനി കാന്തപുരം, കെ ടി ഇസ്മാഈൽ സഖാഫി, ടി എ മുഹമ്മദ് അഹ്‌സനി, അബ്ദുസ്സമദ് സഖാഫി മായനാട് സംബന്ധിക്കും.

തുടർന്ന് നടക്കുന്ന ദിക്റ് ദുആ ആത്മീയ സംഗമത്തിന്ന് സയ്യിദ് മുല്ലക്കോയ തങ്ങൾ പെരുമണ്ണ, സയ്യിദ് ജഅ്ഫർ കോയ തങ്ങൾ തൊടുപുഴ, സയ്യിദ് ഇല്ല്യാസ് തങ്ങൾ എരുമാട്, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ തളീക്കര, സയ്യിദ് മശ്ഹൂർ മുല്ല കോയ തങ്ങൾ വാവാട്, സയ്യിദ് മുസമ്മിൽ തങ്ങൾ വാവാട്, ഇ കെ ഹുസൈൻ മുസ‌്ലിയാർ പറമ്പിൽ ബസാർ, യു കെ അബ്ദുൽ മജീദ് മുസ‌്ലിയാർ, സി എം മുഹമ്മദ് അബൂബക്കർ സഖാഫി നേതൃത്വം നൽകും. വൈകീട്ട് മൂന്ന് വരെ നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപിക്കും.