Connect with us

National

മുത്തലാഖ് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കും: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് നിയമം ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. ഈ നിയമം വീണ്ടും കൊണ്ടുവരുന്നതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു.

കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്താണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍ എന്നാല്‍ പ്രതിപക്ഷം എതിര്‍ത്തതിനെത്തുടര്‍ന്ന് രാജ്യ സഭയില്‍ നിയമം പാസായില്ല. ഈ നിയമം വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരാനാണ് രണ്ടാം മോദി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . ഈ നിയമപ്രകാരം മുത്തലാഖ് ചൊല്ലുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റാരോപിതന് കോടതിയില്‍നിന്നു മാത്രമെ ജാമ്യം ലഭിക്കു എന്നതിന് പുറമെ ഭാര്യയുടെ നിലപാട് അറിഞ്ഞതിന് ശേഷമെ ജാമ്യം നല്‍കാവുവെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

Latest