Connect with us

Kerala

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തും. ജൂണ്‍ ഏഴു മുതല്‍ 11 വരെ ശക്തമായ മഴക്കു സാധ്യതയുണ്ട്. ജൂണ്‍ 10, 11 ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത്, 10 ദിവസങ്ങളില്‍ ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ ചില ഭാഗങ്ങളിലെങ്കിലും ശക്തമായതോ അതിശക്തമായതോ ആയ മഴക്കു സാധ്യതയുണ്ട്.

ജൂണ്‍ ഒമ്പതിനും പത്തിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒമ്പതിന് തൃശൂര്‍ ജില്ലയില്‍ മാത്രവും 10ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഒമ്പത്, 10 തീയതികളില്‍ കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒമ്പതിന് യെല്ലോ അലര്‍ട്ടുണ്ട്.

---- facebook comment plugin here -----

Latest