കേരള കേന്ദ്രസര്‍വകലാശാലയില്‍ 55 ഗ്രൂപ്പ് സി ഒഴിവുകള്‍

Posted on: June 7, 2019 3:28 pm | Last updated: June 7, 2019 at 3:28 pm


കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ എല്‍ ഡി സി ഉള്‍പ്പടെ അനധ്യാപക തസ്തികകളില്‍  55 ഗ്രൂപ്പ് സി ഒഴിവുകള്‍. വിശദമായ വിജ്ഞാപനം www.cukerala.ac.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍ – 1
യോഗ്യത: ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ പത്താം ക്ലാസ് തത്തുല്യ യോഗ്യതയും സൈനിക/ യൂണിഫോം സര്‍വീസ് സേവനവും. അപേക്ഷകര്‍ക്ക് എല്‍ എം വി., ടൂ വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 32 വയസാണ് പ്രായപരിധി.

ലൈബ്രറി അറ്റന്‍ഡന്റ് -4
യോഗ്യത: 10+2 അല്ലങ്കില്‍ തത്തുല്യം. ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം. പ്രായപരിധി 30 വയസ്.

ലബോറട്ടറി അറ്റന്‍ഡന്റ് – 7
യോഗ്യത: സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു. അല്ലെങ്കില്‍ സയന്‍സ് ഒരു വിഷയമായി പഠിച്ച് പത്താം ക്ലാസും രണ്ട് വര്‍ഷത്തെ ലബോറട്ടറി പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.

ഹോസ്റ്റല്‍ അറ്റന്‍ഡന്റ് – 2
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 32 വയസ്.

കിച്ചന്‍ അറ്റന്‍ഡന്റ് – 2
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. കുക്കിങ്/ കാറ്ററിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 32 വയസ്.

മെഡിക്കല്‍ അറ്റന്‍ഡന്റ്/ ഡ്രസ്സര്‍ – 1
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 32 വയസ്.

ഫാര്‍മസിസ്റ്റ് – 1
യോഗ്യത: 10+2 യോഗ്യതയും ഫാര്‍മസിയില്‍ ഡിപ്ലോമയും. സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 32 വയസ്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് – 3
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 30 വയസ്.

ലബോറട്ടറി അസിസ്റ്റന്റ് – 7
യോഗ്യത: സയന്‍സില്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 32 വയസ്.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് – 17
യോഗ്യത: ബിരുദം. മിനിറ്റില്‍ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് വേഗം. അല്ലെങ്കില്‍ മിനിറ്റില്‍ 30 വാക്ക് ഹിന്ദി ടൈപ്പിങ് വേഗം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്.

ഹിന്ദി ടൈപ്പിസ്റ്റ് -1
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം. മിനിറ്റില്‍ 30 വാക്ക് ഹിന്ദി ടൈപ്പിങ് വേഗം. കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 30 വാക്ക്.

കുക്ക് – 3
യോഗ്യത: പത്താം ക്ലാസ് വിജയം. കുക്കിങ്/ കാറ്ററിങ് തുടങ്ങിയ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 32 വയസ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – 6
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. പ്രായപരിധി 30 വയസ്.

അപേക്ഷ നല്‍കാം: www.cukerala.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
അവസാന തിയതി: 2019 ജൂണ്‍ 30.

അപേക്ഷ ഫീസ്: ഓണ്‍ലൈനായാണ് ഫീസ് അടയക്കേണ്ടത്. എല്ലാ വിഭാഗത്തിലെയും വനിതകളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജനറല്‍, ഒ.ബി.സി., വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ് സി,എസ് ടി വിഭാഗക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.