Connect with us

National

ഉപ സമിതി പുനസ്സംഘടനയില്‍ അവഗണന: രാജിക്കൊരുങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ പുനസ്സംഘടിപ്പിച്ച മന്ത്രിസഭാ ഉപ സമിതികളില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് താന്‍ രാജിക്കൊരുങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സുപ്രധാന സമിതികളില്‍ നിന്ന് തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് രാജിക്കൊരുങ്ങിയെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

രണ്ടാം വട്ടം അധികാരമേറ്റ ശേഷം അഞ്ച് കാബിനറ്റ് സമിതികളാണ് പുതുതായി പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതില്‍ സുരക്ഷ, സാമ്പത്തിക കാര്യം എന്നീ സമിതികളില്‍ മാത്രമാണ് ആദ്യം രാജ്‌നാഥിനെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, രാത്രിയോടെ അദ്ദേഹത്തെ നാലു സമിതികളില്‍ കൂടി അംഗമാക്കി. പാര്‍ലിമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍-നൈപുണ്യ വികസനം എന്നിവയിലാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാന മന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മാത്രമാണുള്ളത്. ഇതിനു പുറമെ എട്ട് കാബിനറ്റ് ഉപ സമിതികളില്‍ ഷാ ഉണ്ട്. രണ്ട് കാബിനറ്റ് സമിതികളുടെ അധ്യക്ഷനുമാണ് അദ്ദേഹം. കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍ ഏഴ് സമിതികളില്‍ അംഗമാണ്.

Latest