നിപ്പ:നിരീക്ഷണത്തിലുള്ളവര്‍ക്കായി 21 ദിവസത്തെ കര്‍മപദ്ധതി

Posted on: June 4, 2019 9:24 pm | Last updated: June 5, 2019 at 12:40 pm

കൊച്ചി: നിപ്പ രോഗബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മറ്റിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ടാക്ട് ട്രേസിങ്, ഐസോലേഷന്‍, പരിശീലനം , ചികിത്സാ സൗകര്യമൊരുക്കല്‍ തുടങ്ങിയവ സംബന്ധിച്ച് യോഗം വിലയിരുത്തല്‍ നടത്തി. എല്ലാ ദിവസവും വൈകിട്ട് അവലോകന യോഗങ്ങളുണ്ടാകും. കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഐസോലേഷന്‍ വാര്‍ഡിലുള്ള അഞ്ച് പേരുടെ സ്രവങ്ങള്‍ ബുധനാഴ്ച പരിശോധനക്കയക്കുമെന്നും മന്ത്രി പറഞ്ഞു.